പേഴ്സും പണവും കളഞ്ഞു കിട്ടി; ഉടമയെ കണ്ടെത്തി തിരികെയേൽപ്പിച്ച് അരങ്ങാടത്ത് സ്വദേശി
കൊയിലാണ്ടി: റോഡ്സെെഡിൽ നിന്ന് ലഭിച്ച പേഴ്സും വിലപ്പെട്ട രേഖകളും പണവും ഉടമയ്ക്ക് തിരികെ നൽകി അരങ്ങാടത്ത് സ്വദേശിയായ യുവാവ്. ടിപ്പർ ലോറി ഡ്രെെവറായ വിജീഷാണ് അരങ്ങാടത്ത് സ്വദേശി ഫെെസലിന് പേഴ്സ് തിരികെ നൽകി മാതൃകയായത്.
ഏപ്രിൽ മൂന്നാം തിയ്യതിയാണ് അരങ്ങാടത്ത് സ്വദേശി ഫെെസലിന്റെ പേഴ്സ് നഷ്ടപ്പെടുന്നത്. പിന്നാലെ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി ബന്ധപ്പെട്ട് പേഴ്സ് നഷ്ടപ്പെട്ട വാർത്ത നൽകുകയായിരുന്നു. റോഡരികിൽ നിന്നും പേഴ്സ് ലഭിച്ച വിജീഷ് വാർത്തയിൽ കൊടുത്തിരുന്ന നമ്പറിൽ ഫെെസലിനെ ബന്ധപ്പെടുകയും പേഴ്സും പണവും തിരികെ ഏൽപ്പിക്കുകയുമായിരുന്നുവെന്ന് ഫെെസൽ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നഷ്ടപ്പെട്ടെന്നു കരുതിയ വിലപ്പെട്ട രേഖകളും പണവും തിരികെ കിട്ടിയ സന്തോഷത്തിലാണ് ഫെെസൽ.