മാഹി പള്ളൂരില്‍ യുവാവ് ഡ്രൈനേജില്‍ വീണ് മരിച്ചു



മാഹി: പള്ളൂരില്‍ യുവാവ് ഡ്രൈനേജില്‍ വീണ് മരിച്ചു. വളയം മൗവ്വഞ്ചേരിയില്‍ അനീഷാണ് (40) മരിച്ചത്. ഇന്നലെ രാത്രിയോടെ ഇരട്ടപിലാക്കൂലിലാണ് സംഭവം. സമീപത്തുള്ള ബാറില്‍ കയറി മടങ്ങി വരുന്നതിനിടെ യുവാവ് ഡ്രൈനേജില്‍ വീണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

വീഴ്ചയില്‍ തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. യുവാവ് ബാറില്‍ നിന്നും വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പള്ളൂര്‍ പോലീസ് പരിശോധിക്കുകയാണ്.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പള്ളൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.