കൊയിലാണ്ടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍


Advertisement

കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തായി യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്.

Advertisement

ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisement
Advertisement