‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി മേലടി ഉപജില്ലയിലെ പ്രൈമറി അധ്യാപകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു
പയ്യോളി: ‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി മേലടി ഉപജില്ലയിലെ പ്രൈമറി അധ്യാപകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു.
ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.
മാലിന്യ സംസ്‌കരണം, ഊര്‍ജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളില്‍ സ്വയം പര്യാപ്തമായ യൂണിറ്റുകളാക്കി വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഹരിത ഭവനം. ജില്ലയിലെ മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളു ടെയും വീടുകള്‍ ഹരിതഭവനങ്ങളും വിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങളുമാക്കി മാറ്റുകയാണ് ചെയ്യുക.
ശില്പശാലയില്‍ ഉപജില്ലയിലെ ഹരിതഭവനം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പയ്യോളി നഗരസഭയിലെയും മറ്റ് ആറ് പഞ്ചായത്തുകളിലെയും ഓരോ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് സമിതി രൂപീകരിച്ചു. കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ തലങ്ങളില്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ശില്പശാലകള്‍ നടത്തി ഹൈസ്‌കൂളുകളില്‍ ഹരിത ഭവനം പ്രവര്‍ത്തനങ്ങള്‍ നേരത്തെ ആരംഭിച്ചിരുന്നു.
മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. കീഴൂര്‍ എയുപി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷത വഹിച്ചു. ബാബു പറമ്പത്ത്, മേലടി എ.ഇ.ഒ പി. ഹസീസ്, ഫൗണ്ടേഷന്‍ സെക്രട്ടറി സെഡ് എ. സല്‍മാന്‍, ബാലന്‍ അമ്പാടി, ഹരിത ഭവനം ഉപജില്ലാ കോഡിനേറ്റര്‍ സ്വാഗത് സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Description: a-workshop-was-organized-for-the-primary-teachers-of-meladi-sub-district-as-part-of-the-harita-bhawanam-project.