വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്‍; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മേലടി ബ്ലോക്ക് പഞ്ചായത്തിലെ ശില്പശാലയും ജോബ്സ്റ്റേഷനും
മേലടി: വിജ്ഞാനകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്തില്‍ ലോക്കൽ റിസോഴ്സ് പേഴ്സന്മാർക്കുള്ള ശില്പശാലയും ജോബ്സ്റ്റേഷനും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്‌ഘാടനം ചെയ്തു. തൊഴിൽ അന്വേഷകരെ തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിച്ച് ജോലി സാധ്യതകള്‍ വർദ്ധിപ്പിക്കുന്ന വിപുലമായ പദ്ധതിയാണ് ജോബ് സ്‌റ്റേഷന്‍.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന ആദ്ധ്യക്ഷത വഹിച്ചു. വിജ്ഞാനകേരളം സ്‌റ്റേറ്റ് ഫാക്കൽട്ടി പി.ജി സുരേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമൻ എം.എം രവീന്ദ്രൻ, ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ലീന പുതിയോട്ടിൽ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മഞ്ഞക്കുളം നാരായണൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കീ റിസോഴ്സ് പേഴ്‌സണ്‍ വിനോദ് ആതിര, ഡി.ആർ.പിമാരായ ഐ.ശ്രീനിവാസൻ, മോഹനൻ പാഞ്ചേരി, ഷൈജ.കെ എന്നിവർ ക്ലാസെടുത്തു. ജോ:ബി.ഡി ഒ എം.പി കൃഷ്ണൻ സ്വാഗതവും ധന്യഗോപാൽ നന്ദിയും പറഞ്ഞു.
Description: A workshop and job station were organized in Meladi Block Panchayat