ഉള്ള്യേരി നാറാത്ത് സ്വദേശിനിയെ രണ്ടുദിവസമായി കാണാനില്ലെന്ന് പരാതി
ഉള്ള്യേരി: നാറാത്ത് സ്വദേശിനിയിലെ ഡിസംബര്‍ 11 മുതല്‍ കാണാതായതായി പരാതി. വെങ്ങിലോട്ട് പ്രജിത്തിന്റെ ഭാര്യ അശ്വതിയെയാണ് കാണാതായത്. ഇരുപത്തിനാല് വയസുണ്ട്.
155 സെന്റീമീറ്റര്‍ ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരം, പോവുമ്പോള്‍ റോസ് കളര്‍ ടോപ്പും നീല കളര്‍ ലെഗിനും നീല ഷാളും ധരിച്ചിട്ടുണ്ട്.
ഡിസംബര്‍ 11ന് ഉച്ചയ്ക്ക് 2.30ന് കാഞ്ഞിക്കാവിലുള്ള എടത്തില്‍കണ്ടി എന്ന വീട്ടില്‍ നിന്നും ബാലുശ്ശേരിയിലെ ബാങ്കില്‍ പോവുകയാണെന്ന് പറഞ്ഞ് പോയതാണ്. പിന്നീട് തിരിച്ചുവന്നിട്ടില്ല. ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.