യാത്രക്കിടെ പ്രസവവേദന; തൃശ്ശൂര്‍ പേരാമംഗലത്ത് കെഎസ്ആർടിസി ബസില്‍ യുവതിക്ക് പ്രസവം
തൃശ്ശൂര്‍: പേരാമംഗലത്ത് യുവതി കെ.എസ്.ആര്‍.ടി.സി ബസില്‍ പ്രസവിച്ചു. തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അറിയിച്ചു.
തൃശ്ശൂരില്‍ നിന്നു തിരുനാവായിലേക്ക് പോവുന്നതിനിടെ പേരാമംഗലത്ത് വച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ ബസ് ഉടന്‍ തന്നെ അടുത്തുള്ള അമല ആശുപത്രിയിലേക്ക് തിരിച്ചു.
ബസ് ആശുപത്രി വരാന്തയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. പിന്നാലെ ഡോക്ടറും നേഴ്‌സും ബസില്‍ വച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു.