കക്കാടംപൊയിലില്‍ കാര്‍ നിയന്ത്രണംവിട്ട് കലുങ്കില്‍ ഇടിച്ച് യുവതി മരിച്ചു


കൂടരഞ്ഞി: കക്കാടംപൊയിലില്‍ കാര്‍ നിയന്ത്രണംവിട്ട് കലുങ്കില്‍ ഇടിച്ച് യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്പ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ മഖ്ബൂല (21) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം.

കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
കലുങ്കില്‍ ഇടിച്ചു തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. കാര്‍ ഓടിച്ചിരുന്ന ഓമശ്ശേരി തറോല്‍ മുഹസിന്‍ (23) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Description: A woman died after her car went out of control and hit a culvert in Kakadampoil