മഴവെള്ളത്തോടൊപ്പം കുത്തിയൊലിച്ച് മണ്ണും; കനത്ത മഴയിൽ മേപ്പയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മതിലിടിഞ്ഞു വീണു


മേപ്പയ്യൂർ: കനത്ത മഴയിൽ മേപ്പയ്യൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന്റെ മതിലിടിഞ്ഞു വീണു. സിന്ററ്റിക്ക് ട്രാക്കിനോട് ചേർന്നുള്ള മതിലിന് മുകളിലുള്ള മണ്ണാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞ് വീണത്. സ്കൂൾ അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി.

സിന്ററ്റിക്ക് ട്രാക്കിന് സമീപത്തുള്ള മണ്ണിന്റെ മതിൽ ഇടിഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് കരിങ്കല്ലുപയോ​ഗിച്ച് ഇവിടെ സംരക്ഷണ ഭിത്തി നിർമ്മാണം പുരോ​ഗമിക്കുന്നതിനിടയിലാണ് മതിൽ ഇടിഞ്ഞ് വീണത്.

ഹയർ സെക്കന്ററിയിലേയും വൊക്കേഷണൽ ഹയർ സെക്കന്ററിലിയേലും വിദ്യാർത്ഥികൾ നടന്നുപോകുന്ന വഴിയിലേക്കാണ് മണ്ണ് വന്ന് പതിച്ചത്. കുട്ടികളില്ലാതത്തിനാലാണ് വലിയ അപകടം ഒഴിവായത്. വിദ്യാർത്ഥികളെ സിന്റന്റിക്ക് ട്രാക്കിനുള്ളിലൂടെയാണ് ഇപ്പോൾ കടത്തി വിടുന്നത്.

മഴ തുടർന്നാൽ മതിൽ ഇനിയും ഇടിഞ്ഞു വീഴുമെന്നസുരക്ഷാ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഒരു ദുരന്തമുണ്ടാകുന്നതിന് കാത്തു നിൽക്കാതെ ഉണർന്ന് പ്രവർത്തിക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.