സ്‌ട്രൈക്ക് ദ സ്‌ട്രോക്ക് 2.0; ലോക പക്ഷാഘാത ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ 29 ന്


കൊയിലാണ്ടി: ലോക പക്ഷാഘാതദിനത്തോട് അനുബന്ധിച്ച് കൊയിലാണ്ടിയില്‍ വാക്കത്തോണും പക്ഷാഘാത ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. കേരള എമര്‍ജന്‍സി ടീം കൊയിലാണ്ടി മേഖലാ കമ്മറ്റി, കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റര്‍, കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ എന്നിവര്‍ സംയുക്തമായി ടTRIKE THE STROKE 2.0 എന്ന പേരില്‍ 2024 ഒക്ടോബര്‍ 29 നാണ് പരിപാടി.

രാവിലെ 6:30 ന് വാക്കത്തോണ്‍ നടക്കും. കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് പരിസരത്ത് വെച്ച് ശ്രീലാല്‍ ചന്ദ്രശേഖരന്‍ ഐ.പി. (എസ്.എച്ച്.ഒ )വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് വെച്ച് നടക്കുന്ന ബോധവല്‍ക്കരണ ക്ലാസ് കൊയിലാണ്ടി എം.എല്‍.എ. കാനത്തില്‍ ജമീല ഉദ്ഘാടനം നിര്‍വ്വഹിക്കും. മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ ന്യുറോ സയന്‍സിലെ വിദഗ്ദരായ ഡോക്ടര്‍മാര്‍ പരിപാടിയുടെ ഭാഗമാകും.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് വാക്കത്തോണില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. പങ്കെടുക്കുന്ന എല്ലാവര്‍ക്കും മേയ്ത്ര ഹോസ്പിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പത്ര സമ്മേളനത്തില്‍ മേയ്ത്ര ഹോസ്പിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെഡ് പ്രവീണ്‍ പി. നായര്‍, റിയാസ്, ബിഫിന്‍ വര്‍ഗ്ഗീസ് മാര്‍ക്കറ്റിംങ്ങ് മാനേജര്‍ മെയ്ത്ര, കെ.എസ് ഷബിന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് മെയ്ത്ര, ശ്രീജിത്ത്, കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ ചെയര്‍മാന്‍ ശിഹാബുദ്ദീന്‍ എസ്.പി.എച്ച്, എ. അസീസ് മാസ്റ്റര്‍ ചെയര്‍മാന്‍,
കൊയിലാണ്ടി കൂട്ടം, കൊയിലാണ്ടി ചാപ്റ്റര്‍ പ്രസിഡന്റ് റഷീദ് മൂടാടി, കെ.ഇ.ടി എമര്‍ജന്‍സി ടീം സംസ്ഥാന പ്രസിഡണ്ട് മൊയ്തു കെ.വി, ലുക്ക്മാന്‍ഹക്കീം കൊയിലാണ്ടി മേഖല പ്രസിഡന്റ്, ഷംഷീര്‍.വി.പി കൊയിലാണ്ടി മേഖല ട്രഷറര്‍ എന്നിവര്‍ പങ്കെടുത്തു.