ഭൗതിക ശാസ്ത്രത്തില്‍ ദേശീയ സെമിനാര്‍; ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ സെമിനാര്‍ സംഘടിപ്പിച്ച് പയ്യോളി എ.വി. അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്
പയ്യോളി: ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. എ.വി. അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പയ്യോളി ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
വിവിധ ജില്ലകളിലെ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സെമിനാര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഐ.ടി. ഡിപ്പാര്‍ട്ട്‌മെന്റ് തലവനായിരുന്ന ഡോ.എന്‍.കെ. നാരായണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ സി.കെ. ഹസ്സന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സഫലഫിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി. അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ഡോ. രാമകൃഷ്ണന്‍, അഡ്വ: കുഞ്ഞിമൊയ്തീന്‍, മുഹമ്മദലി, ഡോ. വിജയന്‍, ഗുലാം മുഹമ്മദ്, ഷാനിബ, കോളജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ജൈയ്‌സല്‍, നേഹ എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.
ഐ.ഐ.ടി കാണ്‍പൂര്‍ അധ്യാപകനായ ഡോ. നവിനീത് പി, കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അധ്യാപകനായ ഡോ.രണ്‍ദീപ് സി. എന്നിവര്‍ സെമിനാറില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഡോ. ആര്‍.കെ.സതീഷ് സ്വാഗതവും സഫീര്‍ ടി.എം. നന്ദിയും രേഖപ്പെടുത്തി.