സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്ക് കഞ്ചാവ് വിതരണം നടത്തിയ നടുവണ്ണൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ പിടിയില്‍


Advertisement

നടുവണ്ണൂര്‍: മന്ദങ്കാവ് കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണം നടത്തിയ നടുവണ്ണൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ പിടിയില്‍. മന്ദങ്കാവ് മണ്ണാങ്കണ്ടി മീത്തല്‍ ശ്രീജിത്താണ് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.750 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

Advertisement

കോഴിക്കോട് റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നാര്‍കോട്ടിക്‌സ് സ്‌ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡും ബാലുശ്ശേരി എസ്.ഐ സുജിലേഷിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടിയത്. ശ്രീജിത്തിനെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Advertisement
Advertisement

Summary: A twenty-one-year-old native of Naduvannur who distributed ganja to school students and youths was arrested