ശക്തമായ കാറ്റ്; മേപ്പയ്യൂരില്‍ വീടിന് മുകളിലേയ്ക്ക് മരം വീണ് വീട് തകര്‍ന്നു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


മേപ്പയൂര്‍: ശക്തമായ കാറ്റില്‍ മേപ്പയ്യൂരില്‍ വീടിന് മുകളിലേയ്ക്ക് മരം വീണ് വീട് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ 4.30 തോടെയാണ് സംഭവം. പുതുക്കുടി രതീഷിന്റെ വീടിനു മുകളിലാണ് മരം വീണത്.

വീട്ടില്‍ രതീഷും ഭാര്യയും മകളും അമ്മയും ഉള്‍പ്പെടെയുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മരം വീണത്. തലനാരിഴയ്ക്കാണ് ജീവന് അപകടമൊന്നും കൂടാതെ ഇവര്‍ രക്ഷപ്പെട്ടത്. പ്രദേശത്ത് ഇന്നലെ വലിയ തോതിലുള്ള കാറ്റാണ് വീശിയത്.
സംഭവമറിഞ്ഞ നാട്ടുകാര്‍ രതീഷിന്റെ വീട്ടിലെത്തി വീടിന് മുകളിലേയ്ക്ക് വീണ മരം മുറിച്ചുമാറ്റി.