കീഴൂര്‍ ശിവക്ഷേത്രത്തിന് സമീപം റോഡില്‍ മരംവീണു; ഗതാഗതം തടസപ്പെട്ടു


Advertisement

കീഴൂര്‍: ഇന്ന് രാവിലെ വീശിയ ശക്തമായ കാറ്റില്‍ കീഴൂര്‍ ശിവക്ഷേത്രത്തിന് സമീപം മരംവീണ് ഗതാഗതം തടസപ്പെട്ടു. രാവിലെ 10.30 ഓടെയാണ് സംഭവം.

Advertisement

കുന്നുമ്മല്‍ താഴെവള്ളി ബിന്ദുവിന്റെ പറമ്പിലെ പ്ലാവാണ് റോഡിലേക്ക് വീണത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വടകര അഗ്‌നിരക്ഷ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ സേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ഫയര്‍ ഓഫീസര്‍മാരായ പി.കെ.ജെയ്സല്‍, കെ.ബിനീഷ്, സാരംഗ്, മുനീര്‍ എന്നിവര്‍ പ്രവര്‍ത്തര്‍ സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement