തിക്കോടി കല്ലകത്ത് ബീച്ച് റോഡില്‍ മരംപൊട്ടി ഇലക്ട്രിക് ലൈനില്‍ വീണു


തിക്കോടി: തിക്കോടിയില്‍ മരംപൊട്ടി ഇലക്ട്രിക് ലൈനില്‍ വീണു. തിക്കോടി കല്ലകത്ത് ബീച്ച് റോഡില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. തേക്ക് മരം വീണ് ഇലക്ട്രിക് ലൈന്‍ പൊട്ടിവീണ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. റോഡില്‍ ഗതാഗത തടസ്സം നേരിട്ടു.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ചെയിന്‍സോ ഉപയോഗിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.


ഗ്രേഡ് എ.എസ്.ടി.ഓ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജാഹിര്‍ ജിനീഷ് കുമാര്‍, ഇര്‍ഷാദ്.ടി. കെ. രജിലേഷ്, ഹോംഗാര്‍ഡ് ബാലന്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.