കൊയിലാണ്ടി സബ്‌കോടതി വളപ്പിലെ മരം കടപുഴകി വീണു
കൊയിലാണ്ടി: കൊയിലാണ്ടി സബ്‌കോടതി വളപ്പിലെ മരം കടപുഴകി വീണു. ഇന്ന് ഉച്ചയോടെയാണ് മരം വീണത്. കോടതി വളപ്പില്‍ സ്ഥാപിച്ച ജലസംഭരണി മരം വീണതിനെ തുടര്‍ന്ന് ചരിഞ്ഞ നിലയിലാണുള്ളത്. മരത്തിന്റെ ഓരു കൊമ്പ് കോടതിയ്ക്ക് മുകളിലേയക്ക് ചാഞ്ഞുകിടക്കുകയാണ്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ബിനീഷ് വി.കെ, സിജിത് സി, ബബീഷ് പി എം, രജീഷ് വി.പി, ഹോംഗാര്‍ഡന്‍ മാരായ ഓംപ്രകാശ്, പ്രദീപ് സി എന്നിവര്‍ സംഭവസ്ഥലത്തെത്തി മരം മറിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലും രണ്ടിടങ്ങളിലായി വലിയ മരം കടപുഴകി വീണിരുന്നു. ഇതേ തുടര്‍ന്ന് ഗതാഗത തടസ്സം നേരിട്ടിരുന്നു.