കനത്ത മഴയിലും കാറ്റിലും പേരാമ്പ്ര ടൗണില്‍ മരം പൊട്ടി ജീപ്പിന് മുകളില്‍ വീണു


പേരാമ്പ്ര: ശക്തമായ മഴയിലും കാറ്റിലും പേരാമ്പ്ര ടൗണില്‍ മരം മുറിഞ്ഞു വീണു. നിര്‍ത്തിയിട്ട ജീപ്പിന് മുകളിലേയ്ക്കും റോഡിലേയ്ക്കുമാണ് മരം വീണത്. ഇന്ന് വൈകീട്ടോടെ പേരാമ്പ്ര റെഗുലേറ്റര്‍ മാര്‍ക്കറ്റിനടുത്താണ് സംഭവം.

പ്രദേശത്ത് ഇന്ന് കനത്ത മഴ പെയ്തിരുന്നു. മരം പൊട്ടി വീണ് ജീപ്പ് ഭാഗികമായി തകര്‍ന്ന നിലയിലാണുള്ളത്. പേരാമ്പ്ര കായണ്ണ ജീപ്പ് നിര്‍ത്തുന്ന സ്ഥലത്തെ മരമാണ് മുറിഞ്ഞുവീണത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. റോഡിലേയ്ക്ക് മുറിഞ്ഞുവീണതിനാല്‍ പേരാമ്പ്ര ടൗണില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നിലവില്‍ റോഡില്‍ നിന്നും മരം എടുത്ത്മാറ്റി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.