അരയങ്കാവില്‍ മരക്കൊമ്പ് പൊട്ടി വീണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞുവീണു
കൊയിലാണ്ടി: അരയങ്കാവില്‍ മരക്കൊമ്പ് പൊട്ടി വീണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞുവീണു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
നിലവില്‍ പോസ്റ്റ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ജൂനിയര്‍ എ.എസ്.ടി.ഓ ബാബു പികെയുടെ നേതൃത്വത്തില്‍ എഫ്.ആര്‍.ഓ നിതിന്‍രാജ്, എഫ്.ആര്‍.ഓ ജാഹിര്‍, ബിനീഷ്, ലിനീഷ് എച്ച്.ജി പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.