കൊല്ലം പന്തലായനി ദേശീയപാത പണി നടക്കുന്നിടത്ത് കോണ്‍ഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം
കൊല്ലം: ദേശീയപാത പ്രവൃത്തിക്കായി കോണ്‍ഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11.15 മണിയോടെയാണ് സംഭവം. കൊല്ലം കുന്ന്യോറമലയില്‍ നിന്നും പന്തലായനി ഭാഗത്തേയ്ക്ക് കോണ്‍ഗ്രീറ്റ് മിശ്രിതവുമായി പോവുകയായിരുന്ന ടോറസാണ് മറിഞ്ഞത്.
അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാരമായി പരിക്കേറ്റു. ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മറ്റൊരു ദേശീയപാത പ്രവൃത്തിക്കായി എത്തിച്ച വാഹനത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
Summary: a-torus-lorry-carrying-concrete-mix-for-national-highway-works-overturned-in-kollam.