മരുതേരിയിൽ മൂന്ന് വയസുകാരി ബക്കറ്റിൽ വീണ് മരിച്ച നിലയിൽ ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
പേരാമ്പ്ര: മരുതേരി ഉണ്ണിക്കുന്ന് പുന്നച്ചാലിൽ മൂന്ന് വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളിമുറിയിലെ ബക്കറ്റിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വലിയ പറമ്പിൽ ആൽബിന്റേയും ജോബിറ്റയുടേയും മകൾ അനീറ്റയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടിയെ മുറിയിൽ ഉറക്കി കിടത്തി വീടിനടുത്തുള്ള കുളത്തിൽ അമ്മ അലക്കാനായി പോവുകയായിരുന്നെന്നും തിരിച്ചെത്തിയപ്പോഴാണ് ബക്കറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടതെന്നും ബന്ധുക്കൾ പൊലീസിൽ വിവരം നൽകി.
ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നാളെ പോസ്റ്റ്മോർട്ടം നടത്തും. പേരാമ്പ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.