മൂന്ന് ദിവസത്തെ പരിശീലനം; പാലിയേറ്റീവ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി പരിശീലന ക്യാമ്പുമായി കീഴരിയൂര്‍ പഞ്ചായത്ത്


കീഴരിയൂര്‍: പാലിയേറ്റീവ്സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി കീഴരിയൂരില്‍ ത്രിദിന പരിശീലന ക്യാമ്പിന് തുടക്കമായി. കീഴരിയൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് സംഘടിപ്പിച്ച പരിശീലന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല ഉദ്ഘാടനം ചെയ്തു.

കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ സംസ്ഥാന കോ- ഓഡിനേറ്റര്‍ എം.ജി പ്രവീണ്‍, ഫിസിയോ തെറാപ്പിസ്റ്റ് ശ്വേത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം സുനില്‍ കുമാര്‍ അധ്യക്ഷനായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഐ. സജീവന്‍, ജെ.എച്ച്.ഐമാരായ പങ്കജാക്ഷന്‍ കെ.പി, നീതു. പി, എന്നിവര്‍ സംസാരിച്ചു. ഡോ. ഉല്ലാസ് സ്വാഗതവും പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ഷിനില നന്ദിയും പറഞ്ഞു.