ഈങ്ങാപ്പുഴ സ്വദേശിയായ മുപ്പത്തിയൊന്നുകാരന്‍ സൗദില്‍ അന്തരിച്ചു


പുതുപ്പാടി: ഈങ്ങാപ്പുഴ സ്വദേശിയായ മുപ്പത്തിയൊന്നുകാരന്‍ സൗദിയില്‍ അന്തരിച്ചു. കാഞ്ഞാംവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ് (ബാബു) ആണ് മരിച്ചത്.

കുറച്ചുദിവസങ്ങളായി ദമാമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ ചികിത്സയ്ക്കായി റിയാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്.

ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാംവയലിന്റെയും സുഹറയുടെയും മകനാണ്. അവിവാഹിതനാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കും.