സ്ത്രീ സൗഹൃദ പഞ്ചായത്താക്കി മാറ്റാനൊരുങ്ങി മേപ്പയ്യൂര്‍; സ്ത്രീപദവി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് സ്ത്രീ സൗഹൃദമാക്കി മാറ്റുന്നതിന് സ്ത്രീപദവി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജെന്റര്‍ അപബോധം വളര്‍ത്തിയെടുക്കുക ഗ്രാമ പഞ്ചായത്തിനെ സ്ത്രീസൗഹൃദമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്ത്രീ പദവി പഠനം നടത്തിയിരിക്കുന്നത്.

സ്ത്രീ പഠന റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ക്ഷേമകാര്യ സ്റ്റാന്‍ന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി രമ യില്‍ നിന്ന് ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.പി ശോഭ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റ്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍ പഞ്ചായത്ത് മെമ്പര്‍ പ്രസീത കെ.എം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ ശ്രീജയ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ റീനാ കുമാരി, എന്‍.കെ സത്യന്‍ മാസ്റ്റര്‍ ഇ.കെ ബിജി മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു.