പൂനൂര്‍ പുഴയില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു


താമരശ്ശേരി: പൂനൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകന്‍ ആദില്‍(11) ആണ് മരിച്ചത്.

ഇന്ന് വൈകീട്ടോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് മൊകാഴിക്കല്‍ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു.  ഒഴുക്കില്‍പ്പെട്ട ആദിലിനെ രക്ഷിക്കാനായിരുന്നില്ല.