മുഹമ്മദ് ഫാസില്‍ എന്റോവ്‌മെന്റ് പ്രസംഗ മത്സരം; തീപ്പൊരിപാറിയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മീനാക്ഷി അനില്‍


കൊയിലാണ്ടി: കൊയിലാണ്ടി ശ്രദ്ധ സാമൂഹ്യ പാഠശാല ഏര്‍പ്പെടുത്തിയ മുഹമ്മദ് ഫാസില്‍ എന്റോവ്‌മെന്റിന് പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവങ്ങൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി. മീനാക്ഷി അനിലാണ് ഒന്നാം സ്ഥാനം നേടിയത്.
രണ്ടാം സ്ഥാനം തിക്കോടിയന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ റിഫ ഷെറിന്‍ കരസ്ഥമാക്കി. ബാലുശ്ശേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ റഫ ഹാനൂണ്‍ മൂന്നാം സ്ഥാനവും നേടി.

എന്റോവ്‌മെന്റ് സമര്‍പ്പണ പരിപാടി രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്തു. കവി വീരാന്‍ കുട്ടി ഗാന്ധിയന്‍ പ്രഭാഷണം നടത്തി. രാജേഷ് ടി.കെ അദ്ധ്യക്ഷത വഹിച്ചു. എന്‍.കെ.മുരളി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശാന്ത മുഹമ്മദ് ഫാസിലിനെ അനുസ്മരിച്ച് സംസാരിച്ചു.

വിജയ രാഘവന്‍ ചേലിയ, ഫാസിലിന്റെ സഹോദരി നസീമ ഫരീദാ ബാനു, കോതമംഗലം ജി.എല്‍.പി സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റ എ.കെ സുരേഷ് ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. എന്‍.വി മുരളി ചടങ്ങിന് നന്ദി പറഞ്ഞു.