കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി വീണു; അത്തോളി സ്വദേശിയായ വിദ്യാര്‍ത്ഥി കൂട്ടാലിടയിലെ കുളത്തില്‍ മുങ്ങിമരിച്ചു


അത്തോളി: അത്തോളി സ്വദേശിയായ വിദ്യാര്‍ത്ഥി കുളത്തില്‍ കാല്‍വഴുതി വീണ് മുങ്ങിമരിച്ചു. അത്തോളി കൊങ്ങന്നൂര്‍ അസ്മ മന്‍സില്‍ ഷെബിന്‍ ഷാജ് (18)ആണ് മരിച്ചത്. കൂട്ടാലിട പൂനത്തില്‍ പൊയിലിങ്കില്‍ താഴെയുള്ള വീടിന് സമീപത്തെ കുളത്തില്‍ വൈകീട്ട് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുടുംബം കൂട്ടാലിട പൂനത്തേയ്ക്ക് താമസം മാറ്റിയത്. രണ്ട് വര്‍ഷം മുന്‍പ് ഇതേ കുളത്തില്‍ ഒരു പെണ്‍കുട്ടിയും മുങ്ങി മരിച്ചിരുന്നു. വെസ്റ്റ് ഹില്‍ പൊളിടെക്നിക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച ഷെബിന്‍ ഷാജ്. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച വിട്ടു നല്‍കും.

ഷാജിയുടെയും ഫസീലയുടെയും മകനാണ്.സഹോദരന്‍: തമീം.