പന്തലായനിയില്‍ മൂന്ന് പേരെ ആക്രമിച്ച തെരുവ് നായ ചത്ത നിലയില്‍


Advertisement

കൊയിലാണ്ടി: പന്തലായനിയില്‍ മൂന്നു പേരെ ആക്രമിച്ച തെരുവ് നായ ചത്തനിലയില്‍. പെരുവട്ടൂര്‍ ചാലോറ പരിസരത്ത് നിന്നാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

Advertisement

ഇന്ന് വൈകിട്ടോടെയാണ് പന്തലായനിയില്‍ വെച്ച് മൂന്നു പേരെ തെരുവ് നായ ആക്രമിച്ചത്. വടക്കെ വെള്ളിലാട്ട് താഴ സരോജിനി(75)യ്ക്കും മറ്റ് രണ്ടു പേര്‍ക്കുമാണ് കടിയേറ്റത്. രണ്ട് വളര്‍ത്തു നായകള്‍ക്കും പശുവിനും കടിയേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ സരോജിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേര്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

Advertisement
Advertisement