പങ്കെടുത്തത് 12 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍; വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷയും അധ്യാപക സംഗമവും നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്


Advertisement

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി,കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഷികപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 12 സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിപ്പാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തിയത്.

Advertisement

കൂടാതെ അധ്യാപക സംഗമത്തില്‍ സ്‌കോളര്‍ഷിപ്പ് വിതരണവും സര്‍വീസില്‍ നിന്ന് പിരിയുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും നല്‍കി. ഓരോ സ്‌കൂളില്‍ നിന്നും മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ആദരവും സ്‌കോളര്‍ഷിപ്പും നല്‍കുന്നതാണ് പദ്ധതി. പരീക്ഷയുടെ മുന്നോടിയായി എല്‍എസ്എസ് പരീക്ഷ പരിശീലന പരിപാടിയും പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

Advertisement

ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. എസ്എആര്‍ബിടിഎം ഗവ. കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ശ്രീജിത് മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി കെ ഭാസ്‌കരന്‍, എം. പി, അഖില, മെമ്പര്‍മാരായ പപ്പന്‍ മൂടാടി, റഫീഖ് പുത്തലത്ത്, സബിത ടീച്ചര്‍, ശ്രീകല ടീച്ചര്‍, സുധ ഊരാളുങ്കല്‍, പി ഇ സി കണ്‍വീനര്‍ സനില്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement