പന്തലായനില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം, കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് സത്യാഗ്രഹ സമരം
കൊയിലാണ്ടി: പന്തലായനില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡി.സി.സി.യുടെ നേതൃത്വത്തില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ സത്യാഗ്രഹ സമരം നടത്തി. പന്തലായനി വെള്ളിലാട്ട് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ കയറി ഉണ്ണികൃഷ്ണനെയും കുടുംബത്തിനെയും ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
സത്യാഗ്രഹ സമരം അഡ്വക്കറ്റ് കെ.കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു. അരുൺ മണമൽ സ്വാഗതം പറഞ്ഞു. കെ.പി.സിസി അംഗം രാമചന്ദ്രൻ മാസ്റ്റർ, രത്നവല്ലി ടീച്ചർ, നാണു മാസ്റ്റർ, ഡി.സി.സി സെക്രട്ടറിമാരായ അഡ്വ. കെ.വിജയൻ, വി.പി. ഭാസ്കരൻ, ഇ. അശോകൻ, ബ്ലോക്ക് പ്രസിഡണ്ട്മാരായ രാമ ചന്ദ്രൻ, കെ.ടി. വിനോദൻ, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടി, ദുൽഖിഫിൽ, വി.ടി. സുരേന്ദ്രൻ, സത്യനാഥൻ മാടഞ്ചേരി, അജയ് ബോസ്, അഡ്വ. പി.ടി. ഉമേന്ദ്രൻ, തൻഹീർ കൊല്ലം, വേണുഗോപാലൻ പി.വി., ശോഭന വി.കെ. എന്നിവർ പ്രസംഗിച്ചു.
Summary: A satyagraha strike was held at the Koilandi police station under the leadership of the DCC in protest against the non-arrest of the accused in the incident of attacking the householder and his family by breaking into the house in Pantalayan.