ചികിത്സയ്ക്കായി വേണ്ടത് 25 ലക്ഷത്തോളം രൂപ; വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചിലവിനായി സുമനസ്സുകളുടെ സഹായം തേടി പയ്യോളി സ്വദേശി
പയ്യോളി: ഗുരുതരമായ വൃക്കരോഗം ബാധിച്ച പയ്യോളി സ്വദേശി ചികിത്സാ ചിലവിനായി സമുനസ്സുകളുടെ സഹായം തേടുന്നു.
തച്ചന്‍കുന്ന് 19-ാം ഡിവിഷനിലെ മംഗലശ്ശേരി ദിനേശന്റെ (48) ചികില്‍സക്കായി ചികിത്സാ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്.
വൃക്ക മാറ്റിവെയ്ക്കല്‍ ചികിത്സാ ചെലവിനായി 25 ലക്ഷം രൂപ ചെലവ് വരും.
ടാക്‌സി ഡ്രൈവറായ ദിനേശനെ സംബന്ധിച്ചിടത്തോളം ഈ സംഖ്യ വലിയ സംഘടിപ്പിക്കാവുന്നതിലും അപ്പുറമാണ്. ഭാര്യയും രണ്ട് ചെറിയ കുട്ടികളുമടങ്ങുന്നതാണ് ദിനേശിന്റെ കുടുംബം. നിലവില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്നത് തന്നെ ഉദാരമതികളുടെ സഹായം കൊണ്ടാണ്.
ദിനേശന്റെ ചികില്‍സാവശ്യാര്‍ത്ഥം വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ ( ചെയര്‍മാന്‍), കെ.കെ മനോജന്‍ (കണ്‍വീനര്‍), കെ.പി അബ്ദുറഹിമാന്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വാര്‍ത്താസമ്മേളനത്തില്‍ വടക്കയില്‍ ഷഫീഖ് , കാര്യാട്ട് ഗോപാലന്‍, കെ.കെ മനോജന്‍, കെ.പി അബ്ദുറഹിമാന്‍, പ്രഭാകരന്‍ പ്രശാന്തി എന്നിവര്‍ പങ്കെടുത്തു.
ദിനേശന്റെ ചികിത്സാ ചെലവിനായി നമുക്കും കൈകോര്‍ക്കാം.
അക്കൗണ്ട് നമ്പര്‍ : 50200102258015.
ഐഎഫ്എസ്‌സി : എച്ച്ഡിഎഫ്‌സി 0008363.
Summary;A resident of Paioli, who is suffering from serious kidney disease, is seeking the help of Samunusas for the medical expenses.