ജോലിയ്ക്കിടെ റോഡരികില്‍ നിന്ന് ലഭിച്ചത് പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ്; ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കെ.എസ്.ഇ.ബി ജീവനക്കാരുടെ മാതൃക


കൊയിലാണ്ടി: ജോലിയ്ക്കിടെ റോഡരികില്‍ നിന്ന് ലഭിച്ച പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കെ.എസ്.ഇ.ബി ജീവനക്കാരുടെ മാതൃക. മൂടാടി സെക്ഷനിലെ ലൈന്‍മാനായ വിനോദിനും വര്‍ക്കറായ അനൂപിനുമാണ് ജോലിയ്ക്കിടെ റോഡരികില്‍ നിന്ന് പേഴ്‌സ് ലഭിച്ചത്.

പുളിയഞ്ചേരി സൈഫണ്‍ ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തുനിന്നാണ് പേഴ്‌സ് കിട്ടിയത്. വിനോദും അനൂപും പ്രദേശവാസിയായ കെ.എസ്.ഇ.ബി ജീവനക്കാരനെ വിളിച്ച് കാര്യം പറയുകയും ജീവനക്കാരനെത്തി ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോയിലൂടെ ആളെ തിരിച്ചറിയുകയുമായിരുന്നു. പ്രദേസവാസിയായ സുബിന മനോജിന്റേതായിരുന്നു പേഴ്‌സ്.

തുടര്‍ന്ന് ഇവരെ വിവരം അറിയിക്കുകയും സുബിനയെത്തി ജീവനക്കാരില്‍ നിന്നും പേഴ്‌സ് സ്വീകരിക്കുകയും ചെയ്തു. വിനോദും അനൂപും മുചുകുന്ന് സ്വദേശികളാണ്.