സ്‌കൂട്ടറുമായി റോഡിലേക്ക് ഇറങ്ങവെ മറ്റൊരു സ്‌കൂട്ടര്‍ ഇടിച്ചു; ആനവാതില്‍ പെട്രോള്‍ പമ്പിന് മുമ്പിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ പമ്പ് ജീവനക്കാരി മരിച്ചു
ഉള്ള്യേരി: ആനവാതിലില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കരിയറാത്ത് മീത്തല്‍ ശ്രീജയാണ് മരിച്ചത്. നാല്‍പ്പത്തിയേഴ് വയസായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ആനവാതിലിലെ പെട്രോള്‍ പമ്പിലാണ് ശ്രീജ ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് മകനെയും ട്യൂഷന്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പമ്പിലേക്ക് കയറുകയായിരുന്ന മറ്റൊരു സ്‌കൂട്ടര്‍ ശ്രീജയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഉടനെ ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
കൂടെയുണ്ടായിരുന്ന മകന്‍ അനുനന്ദിന് നിസാര പരിക്കേറ്റു. ഭര്‍ത്താവ്: അജിതന്‍ (റിട്ട. കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍). മക്കള്‍: അക്ഷയ്, അനുനന്ദ്. അച്ഛന്‍: ശ്രീധരന്‍. അമ്മ: പരേതയായ മാധവി. സഹോദരി: മിനി (വേളം).