ദേശീയപാത വികസനത്തിലെ അപാകതകൾ പരിഹരിക്കുക, നിർമാണപ്രവർത്തനം മൂലം പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന പൊടി ശല്യം ഒഴിവാക്കുക ; ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ


ചെങ്ങോട്ട്കാവ്: ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദേശീയപാത വികസനത്തിലെ അപാകതകൾ പരിഹരിക്കുക, സർവീസ് റോഡിന്റെ വീതി വെട്ടിക്കുറച്ചത് പുനസ്ഥാപിക്കുക,
സർവീസ് റോഡിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശനം ഒരുക്കുക, കാൽനടയാത്രക്കാരുടെ സുരക്ഷിതത്വവും യാത്രാസൗകര്യം ഒരുക്കുക, എന്നീ പ്രശ്നങ്ങൾ ഉയർത്തികാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഡി.സി.സി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ദേശീയപാത പ്രവൃത്തിയ്ക്കായി വഗാര്‍ഡിന്റെ വാഹനത്തില്‍ കൊണ്ടുപോകുന്ന മണ്ണ് കൃത്യമായി ടാര്‍പ്പായ കൊണ്ട് മൂടാത്തതിനാല്‍ പൊടി പാറി യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും ദേശീയപാത പണി നടക്കാത്തിടത്തും മണ്ണ് കൊണ്ടിറക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പൊടിപടലം രൂക്ഷമാവുന്നുവെന്നാണ് പരാതി ഉന്നയിക്കുന്നത്.

ഇതിന് പരാഹാരമായി ദിവേസന വെള്ളം അടിച്ച് പൊടിശല്യം കുറയ്ക്കണമെന്നാണ് ആവശ്യം. ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തൊറോത്ത്, കൂമുള്ളി കരുണാകരൻ, ഗോപിനാഥ്.സി, വാസുദേവൻ.പി, ചന്ദ്രൻ കാർത്തിക തുടങ്ങിയവർ സംസാരിച്ചു. സമരത്തിന്റെ ഭാഗമായി ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ പ്രവർത്തകർ ഉപരോധിച്ചു.തുടർന്ന് പോലീസിന്റെയും നിർമ്മാണ കമ്പനി അധികൃതരുടേയും ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടുന്നതുവരെ ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിഷേധ കൂട്ടായ്മ അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് മെമ്പർമാരായ ,രമേശൻ കെ, മജു കെ എം, ബിന്ദു മുതിരകണ്ടത്തിൽ , അബ്ദുൾ ഷുക്കൂർ, മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ദേവി എ എം, നിഖിൽ കെ വി വത്സരാജ് വി കെ തുടങ്ങിയവർ നേതൃത്വം നല്‍കി.