മുത്താമ്പി റോഡിലും പെരുവട്ടൂർമുക്കിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; ആറ് മാസമായിട്ടും നടപടി എടുത്തില്ലെന്ന് പരാതി
കൊയിലാണ്ടി: നഗരസഭയില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നു. മുത്താമ്പി റോഡില്‍ പോസ്‌റ്റോഫീസിന് സമീപത്തും പെരുവട്ടൂര്‍മുക്കിലുമാണ് വെള്ളം പാഴാകുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കൂറ്റന്‍ ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കുന്ന നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ പെപ്പാണ് പൊട്ടിയത്. കഴിഞ്ഞ ആറ് മാസമായി ഇത്തരത്തില്‍ വെള്ളം ഒഴുകുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പോസ്‌റ്റോഫീസ് സമീപത്ത് ഏതാണ്ട് നൂറ് മീറ്റര്‍ ദൂരത്തിലാണ് വെള്ളം ഒഴുകുന്നത്. കഴിഞ്ഞ ദിവസം മുതല്‍ വെള്ളം ഒഴുകുന്നത് കൂടുതലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പല തവണ ബന്ധപ്പെട്ട ജീവനക്കാരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. അടിയന്തരമായി പൈപ്പ് നന്നാക്കിയില്ലെങ്കില്‍ വാഹന ഗാതാഗതമടക്കം തടസ്സപ്പെടുമെന്ന അവസ്ഥയാണ്.
Description: A pipe bursts in Koyilandy Municipality, water flows onto the road