തിക്കോടി പഞ്ചായത്ത് ടൗണില്‍ അപകടങ്ങള്‍ തുടര്‍ക്കഥ; റോഡിലെ കുഴിയില്‍ വീണ് പിക്കപ്പ് വാന്‍


തിക്കോടി: തിക്കോടി പഞ്ചായത്ത് ടൗണില്‍ റോഡിലെ കുഴിയില്‍ പിക്കപ്പ് വാന്‍ വീണ് ഗതാഗത തടസ്സം. ഇന്ന് രാവിലെ 8.45 ഓടെയാണ് തിക്കോടി പഴയ പഞ്ചായത്ത് ഓഫീസിന് മുന്നിലെ സര്‍വ്വീസ് റോഡിലുള്ള കുഴിയില്‍ പിക്കപ്പ് വാന്‍ കുടുങ്ങിയത്.

പിക്കപ്പ് വാനിന്റെ മുന്‍ഭാഗത്തെ ടയര്‍ പൂര്‍ണ്ണമായും കുഴിയില്‍ അകപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ ഭാഗത്ത് ഒരു മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വടകര ഭാഗത്തേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ മറ്റു വാഹനം ഉപയോഗിച്ച് പിക്കപ്പ് വാന്‍ റോഡില്‍ നിന്നും മാറ്റിയിട്ടുണ്ട്.