പാലിയേറ്റീവ് ദിനാചരണം; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി മേപ്പയ്യൂരിലെ സംയുക്ത സന്ദേശറാലി
മേപ്പയൂർ: ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മേപ്പയ്യൂര്‍ പാലിയേറ്റീവ് യൂണിറ്റ് കുടുംബാരോഗ്യകേന്ദ്രം, മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍, മേപ്പയ്യൂര്‍ സൗത്ത് സുരക്ഷ പാലിയേറ്റീവ്, മേപ്പയ്യൂര്‍ നോര്‍ത്ത് സുരക്ഷ പാലിേറ്റീവ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു.
ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, പൊതു പ്രവർത്തകർ, പാലിയേറ്റീവ് പ്രവർത്തകർ, കുടുംബശ്രീ, എസ്.പി.സി പരിസ്ഥിതി സേന, സ്കൗട്ട്, ആരോഗ്യ പ്രവർത്തകർ അടക്കം നൂറു കണക്കിന് പ്രവർത്തകർ സന്ദേശ റാലിയില്‍ പങ്കാളികളായി. മേപ്പയ്യൂര്‍ ടൗണില്‍ രാവിലെ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്യുകയും, റാലി ഫ്ളാഗ് ഓഫ് ചെയ്യുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. പി.പ്രസന്ന, എൻ.പി ശോഭ, ഡോ.പി മുഹമ്മദ്, ഡോ.നജ്ല, എം.എ ബാബു.രാജ്, കെ.സത്യൻ, മലയിൽ രാജൻ, കെ.കെ പങ്കജൻ, സതീശൻ വി.പി, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, എന്നിവർ സംസാരിച്ചു.
Description: A palliative day celebration was organized under the leadership of Meppayyur Gram Panchayat