വൈ.ഐ.പി ശാസ്ത്രപഥം; അധ്യാപകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു


പേരാമ്പ്ര : അധ്യാപകര്‍ക്കായി വൈ.ഐ.പി ശാസ്ത്രപഥം ഏകദിന ശില്പശാല സംഘടിപ്പിച്ചു. കുട്ടികളുടെ രജിസ്‌ട്രേഷനും ഐഡിയ സമര്‍പ്പണവും നടത്തുന്നതിനായി പേരാമ്പ്ര, ബാലുശ്ശേരി ബി.ആര്‍.സി പരിധിയിലെ വൈ ഐ പി ചാര്‍ജുള്ള ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകര്‍ക്കാണ് പേരാമ്പ്ര സ്വരാജ് ഭവന്‍ ഹാളില്‍ വെച്ച് ശില്പശാല നടത്തിയത്.

സമഗ്ര ശിക്ഷാ കേരളയും കെ ഡിസ്‌ക്കും സംയുക്തമായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് വൈ.ഐ.പി ശാസ്ത്രപഥം. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി പ്രമോദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.പി മനോജ് പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ ഫോറം കണ്‍വീനര്‍ ആര്‍.ബി കവിത, ബാലുശ്ശേരി ട്രെയിനര്‍ സജിന്‍ മാത്യു, പേരാമ്പ്ര ബി.ആര്‍.സി ട്രെയിനര്‍ ലിമേഷ് എം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ – ഡിസ്‌ക്ക് കോഴിക്കോട് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡാനിയ ക്ലാസ്സ് നയിച്ചു. പേരാമ്പ്ര ബ്ലോക്ക് പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതവും ട്രെയിനര്‍ കെ. ഷാജിമ നന്ദിയും പറഞ്ഞു.