ക്ഷേത്രത്തിന് ശോഭപകര്‍ന്ന് സ്വര്‍ണനിറമുള്ള ദീപസ്തംഭം; പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രത്തില്‍ ഒന്‍പത് തട്ടുള്ള ദീപസ്തംഭം സമര്‍പ്പിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച ദീപസ്തംഭം സമര്‍പ്പിച്ചു. ഒന്‍പത് തട്ടുള്ള ദീപസ്തംഭമാണ് സമര്‍പ്പിച്ചത്.

ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി സുഖ ലാലന്‍ ശാന്തി ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. ഇതോടൊപ്പം സമൂഹ സദ്യയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിനായി കലവറ നിറയ്ക്കല്‍ ചടങ്ങും നടന്നു.

യോഗം പ്രസിഡണ്ട്പി.വി. സന്തോഷ്, പി.വി.ശ്രീജു, പി.വി. ബിജു,ഭരണ സമിതി അംഗങ്ങള്‍ കെ.എം.രാജീവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ഷേത്ര മഹോല്‍സവം ഇന്നു രാത്രി കൊടിയേറും.