കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌ക്കൂളില്‍ ഇനി മുതല്‍ മോഡല്‍ സയന്‍സ് ലാബും


കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌ക്കൂളില്‍ പുതുതായി നിർമ്മിച്ച മോഡൽ സയൻസ് ലാബ് നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ നേതൃത്വത്തിൽ 12 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബ് നിർമ്മിച്ചത്.

നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷത വഹിച്ചു. കെ.ലൈജു റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ.എ ഇന്ദിര, കെ ഷിജു, ഇ.കെ അജിത്ത്, സി പ്രജില, കൗൺസിലർമാരായ പി രത്നവല്ലി, എ അസീസ്, കെ.കെ വൈശാഖ്, വി രമേശൻ പിടിഎ പ്രസിഡൻ്റ് വി.സുചീന്ദ്രൻ, ഹരീഷ്, ഷിംന, എൻ പ്രദീപ് കുമാർ, യു ബിജേഷ്, ടി ഷജിത എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സണ്‍ നിജില പറവക്കൊടി സ്വാഗതവും ഒ.കെ ഷിജു നന്ദിയും പറഞ്ഞു.