മാഹിയിൽ നിന്ന് അനധികൃതമായി കടത്തികൊണ്ടുവന്നത് 26 ലിറ്റര്‍; തിക്കോടി പാലൂർ സ്വദേശി കൊയിലാണ്ടി എക്സൈസിന്റെ പിടിയിൽ


കൊയിലാണ്ടി: വില്‍പ്പനയ്ക്കായി മാഹിയില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 26 ലിറ്റർ മദ്യവുമായി തിക്കോടി പാലൂർ സ്വദേശി പിടിയിൽ. തെക്കെ കിയാറ്റിക്കുന്നി വീട്ടിൽ റിനീഷ് (45)നെയാണ്‌ കൊയിലാണ്ടി എക്സൈസ് സംഘം പിടികൂടിയത്‌.

ഇന്ന് രാവിലെ 10.20ന്‌ പാലൂർ കുറ്റിവയൽ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്‌. KL-56-y – 2593 നമ്പർ സ്കൂട്ടറിലാണ് ഇയാൾ മദ്യം കടത്തി കൊണ്ടു വന്നത്. പ്രതിയെ പയ്യോളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പി.ആറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രവീൺ ഐസക്, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ശ്രീജിത്ത്, രാഗേഷ് ബാബു, സിഇഒ വിവേക് കെ.എം, വിജിനീഷ്, വനിത സിഇ ദീപ്തി, ഡ്രൈവർ സന്തോഷ്‌കുമാർ.കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Description: A native of Thikkodi Palur was arrested with 26 liters of liquor