ചേമഞ്ചേരിയില്‍ ട്രെയിന്‍തട്ടി മരിച്ചത് പൊയില്‍ക്കാവ് സ്വദേശി; സംസ്‌കാരം ഇന്ന്


Advertisement

ചേമഞ്ചേരി: പൊയില്‍ക്കാവ് കിഴക്കേ പാവരുകണ്ടി പ്രദീപന്‍ ട്രെയിന്‍തട്ടി മരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. ലോറി ഡ്രൈവറായിരുന്നു. ഇന്നലെ വൈകുന്നേരം മൂന്നരയോടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷന് സമീപത്തായായിരുന്നു സംഭവം. ചെന്നൈ എഗ്മോര്‍ ട്രെയിനാണ് ഇടിച്ചത്.

Advertisement

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി.

Advertisement

ഭാര്യ: വര്‍ഷ. മകള്‍: തൃഷ. പരേതരായ ഗോപാലന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങള്‍: പത്മനാഭന്‍, സൗമിനി, പരേതനായ ബാബു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് 12 മണിയ്ക്ക്  വീട്ടുവളപ്പില്‍ സംസ്കരിക്കും.

Advertisement

Summary:A native of Poyilkavu was killed by a train in Chemanchery