മോഷ്ടിച്ച ബൈക്കുകൾ വിറ്റ് പണവുമായി കറങ്ങി നടക്കും; നടക്കാവിലെ ഹോട്ടലിന് മുന്നിൽ നിന്ന് ബൈക്ക് മോഷ്ടിച്ച പേരാമ്പ്ര സ്വദേശിയായ കുട്ടിക്കള്ളൻ പിടിയിൽ


Advertisement

പേരാമ്പ്ര: ബൈക്ക്‌ മോഷ്ടിച്ച കേസിൽ പേരാമ്പ്ര സ്വദേശിയായ കൗമാരക്കാരൻ അറസ്‌റ്റിൽ. നടക്കാവ്‌ സൽക്കാര ഹോട്ടലിന്‌ സമീപത്തുനിന്ന്‌ ബൈക്ക്‌ മോഷണം പോയ കേസിലാണ് കുട്ടിക്കള്ളൻ അറസ്റ്റിലായത്. മുമ്പും നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്‌.

Advertisement

കഴിഞ്ഞ ദിവസം പകലാണ്‌ സൽക്കാര ഹോട്ടലിനു മുമ്പിൽ നിർത്തിയിട്ട ബൈക്ക്‌ മോഷണം പോയത്‌. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് നടക്കാവ്‌ സിഐ പി കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിക്കള്ളനെ പിടികൂടിയത്. ബെെക്ക് മോഷണ കേസിലെ പ്രതിയുമായി രൂപസാദൃശ്യം തോന്നിയ പൊലീസ്‌ പേരാമ്പ്രയിലെ വീട്ടിൽ അന്വേഷിച്ചെങ്കിലും മൂന്നുമാസമായി അവിടെ എത്തിയിട്ടില്ലെന്ന്‌ അറിഞ്ഞു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌.

Advertisement

2020 മോഡൽ പൾസർ ബൈക്കാണ് മോഷ്ടിച്ചത്. ഇത് 5700 രൂപയ്‌ക്കാണ്‌ വിൽപ്പന നടത്തിയത്. പേരാമ്പ്രയിലെ ആക്രിക്കടയിൽനിന്ന്‌ ഇതിന്റെ ഭാഗങ്ങൾ പൊലീസ്‌ കണ്ടെടുത്തു.

Advertisement

കുടുംബവുമായി അകന്നുകഴിയുന്ന കുട്ടി മോഷ്ടിച്ച ബൈക്കുകൾ വിറ്റ പണവുമായി പലയിടങ്ങളിലായി ജീവിക്കുകയാണ്‌ രീതി. കുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

Summary: a native of Perampra was arrested for stealing a bike from in front of a hotel in Nadakkav