ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാന്‍ ഹാഇലില്‍നിന്ന് മക്കയിലെത്തി; ഹൃദയാഘാതം മൂലം ഓമശ്ശേരി സ്വദേശി മക്കയില്‍ മരിച്ചു


ഹാഇല്‍: ഓമശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മക്കയില്‍ മരിച്ചു. ഹാഇലില്‍ ബഖാല നടത്തുന്ന അഷ്റഫ് (47) ആണ് മരിച്ചത്.

നാട്ടില്‍നിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാന്‍ ഹാഇലില്‍നിന്ന് സകുടുംബം കഴിഞ്ഞ ദിവസം അഷ്‌റഫ് മക്കയില്‍ എത്തിയതായിരുന്നു.

അവിടെ വെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ക്ക് കെ.എം.സി.സി നേതൃത്വം നല്‍കുന്നു.