എല്ലാം പൊട്ടിച്ച് തീർക്കല്ലേ, ഇത്തവണത്തെ വിഷുകെെനീട്ടം ഇവരുടെ കണ്ണീരൊപ്പാനാവട്ടേ; സുമനസുകളുടെ കാരുണ്യംതേടി ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന നരക്കോട് സ്വദേശിനി
നരക്കോട്: ഒരു വര്‍ഷത്തിലേറെയായി ഇരുവൃക്കകളും തകരാറിലായ മേപ്പയ്യൂര്‍ സ്വദേശിയായ യുവതി സുമനസ്സുകകളുടെ സഹായം തേടുന്നു. മേപ്പയ്യൂര്‍ നരക്കോട് കുട്ടിപ്പറമ്പില്‍ ജുബിഷ (29)യാണ് സാഹായത്തിനായി കാത്തിരിക്കുന്നത്. ജുബിഷയുടെ തുടര്‍ ചികിത്സയ്ക്കായി മുപ്പത്തഞ്ച് ലക്ഷത്തോളം രൂപയാണ് സ്വരുപിക്കേണ്ടതായുള്ളത്.
2022 ഫെബ്രുവരിയിലാണ് ജുബിഷ അസുഖ ബാധിതയാവുന്നത്. ഇരുവൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് 3 തവണ ഡയാലിലിസ് ചെയ്തു. എന്നാല്‍ അസുഖം കൂടുതലായി ബാധിച്ചതിനാല്‍ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നത്. വൃക്ക നല്‍കാന്‍ ജുബിഷയുടെ അമ്മ തയ്യാറായെങ്കിലും അവസാന ഘട്ടത്തല്‍ അമ്മയുടെ വൃക്ക മാറ്റിവെക്കാന്‍ പറ്റില്ല എന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. അതിനാല്‍ തന്നെ ഇനി ഒരു ഡോണറെ കണ്ടെത്താനും ചികിത്സ തുടരാനുമായി വലിയ തുകയാണ് കുടുംബത്തിന് ആവശ്യം.
കൂലിപ്പണിക്കാരനായ ഭര്‍ത്താവ് സുജിത്തും എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ മകളും, രണ്ടുവയസ്സുകാരനായ മകനും ഉള്‍പ്പെടുന്നതാണ് ജുബിഷയുടെ കുടുംബം. തുടര്‍ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കാനായി സുമനസ്‌കരായ ആളുകള്‍ കനിയേണ്ടതുണ്ട്.
G-PAY NO: 9745738127(sujith pk)
P-PAY 7356710768 (SUJITH PK)
A/c NO 20490100127827
IFSC: FDRL0002049
BANK: FEDERAL BANK
BRANCH: MEPPAYYOOR
summary: a native of Meppayur Narakkode, the young woman is waiting for the help of well- wishers