ബഹറിനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മന്ദമംഗലം സ്വദേശി അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം സ്വദേശി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചു. മന്ദമംഗലം വലിയവയലില്‍ മണി ആണ് മരിച്ചത്. നാല്‍പ്പത്തി എട്ട് വയസായിരുന്നു.

ബഹറൈനിലെ ജോലി സ്ഥലത്ത് നിന്ന് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങള്‍ നടന്നു വരുന്നു.

അവിവാഹിതനാണ്. അച്ഛന്‍: പരേതനായ വി.വി അപ്പു (കര്‍ഷക സംഘം നേതാവ് സിപിഎം കൊല്ലം ലോക്കല്‍ കമ്മിറ്റി അംഗം)
അമ്മ: ശാന്ത
സഹോദരങ്ങള്‍: ശശി വി.വി, രമേശന്‍ വി.വി (അപ്പൂസ്), മിനി