ഓള്‍ കേരള മാപ്പിള സംഗീത ആക്കാദമിയുടെ മോനിഷ അവാര്‍ഡ് കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി സിയ ഏയ്ഞ്ചല്‍; ആദരവുമായി കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതവിംഗ്


കൊയിലാണ്ടി: ഓള്‍ കേരള മാപ്പിള സംഗീത ആക്കാദമിയുടെ മോനീഷ അവാര്‍ഡ് കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി സിയ ഏയ്ഞ്ചല്‍. കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതാ വിംഗ് എക്‌സിക്യൂട്ടീവ് അംഗവുമായ സിയ ഏയ്ഞ്ചല്‍ലിനെ കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വനിതവിംഗ് ഉപഹാരം നല്‍കി ആദരിച്ചു


പ്രസിഡന്റ് നിഷാ ചന്ദ്രന്‍, സെക്രട്ടറി നസീഹ എന്നിവര്‍ അവാര്‍ഡ് നല്‍കി. കെ.എം.എ പ്രസിഡന്റ് കെ.കെ നിയാസ് സെക്രട്ടറി കെ.പി  രാജേഷ്, വനിതാ വിംഗ് ട്രഷറര്‍ ജീഷ്മ പ്രജീഷ്, ഭുവന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.