കുത്തി താഴെയിട്ടശേഷം വീണ്ടും ആക്രമിച്ചു; കാട്ടുപന്നിയുടെ ആക്രമണത്തിൽ ചങ്ങരോത്ത് സ്വദേശിക്ക് പരിക്ക്


Advertisement

പേരാമ്പ്ര: ചങ്ങരോത്ത് സ്വദേശിയായ ടാപ്പിങ് തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചങ്ങരോത്ത് പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട ജാനകിവയൽ തോട്ടക്കര ഭാഗത്തെ പുത്തൻപുരക്കൽ ഷാബു കുര്യനെയാണ് (48) കാട്ടുപന്നി അക്രമിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ തോട്ടക്കര റോഡിലാണ് സംഭവം.

Advertisement

കടയിൽനിന്ന് സാധനം വാങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു ഷിബു. ഓടിയെത്തിയ കാട്ടുപന്നി ഷാബുവിനെ കുത്തി താഴെയിടുകയായിരുന്നു. ആക്രമണത്തിൽ പാതയോരത്തെ ചാലിലേക്കാണ് ഷിബു വീണത്. വീണ്ടും പാഞ്ഞെത്തിയ കാട്ടുപന്നി യുവാവിന്റെ ഇടതുകാലിന്റെ തുടയിലും കുത്തി.

Advertisement

സമീപത്തെ സഹോദരൻ വീട്ടിലേക്കെത്തിയാണ് ഷാബു ആക്രമണ വിവരം അറിയിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര മേഖലയിൽ കാട്ടുപന്നി ശല്യം വ്യാപകമാണ് എന്ന് നാട്ടുകാർ പറയുന്നു.

Advertisement