എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി സ്വദേശി അറസ്റ്റില്‍


ബാലുശ്ശേരി: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബാലുശ്ശേരി സ്വദേശി അറസ്റ്റില്‍. പനങ്ങാട് കണ്ണാടിപ്പൊയില്‍ സ്വദേശി വി.സി ഷൈജു ആണ് അറസ്റ്റിലായത്.


കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് അസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു.