കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍തട്ടി മരിച്ചത് അരിക്കുളം കാരയാട് സ്വദേശി


Advertisement

കൊല്ലം:  കൊല്ലത്ത് ഇന്ന് രാത്രി ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. അരിക്കുളം കാരയാട് സ്വദേശിയായ താമരശ്ശേരി മീത്തല്‍ ബാലന്‍ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു.

Advertisement

ഇന്ന് രാത്രി 7.15ന് നേത്രാവതി എക്‌സ്പ്രസ് തട്ടിയാണ് ബാലന്‍ മരണപ്പെട്ടത്. കൊല്ലത്ത് നിന്ന് അല്പം മാറി ആനക്കുളത്തേക്ക് പോകുന്ന ഭാഗത്ത് റെയില്‍വേ ട്രാക്കിനരികിലാണ് മൃതദേഹം കണ്ടത്.

Advertisement

ഭാര്യ: നിഷ (അരിക്കുളം രണ്ടാം വാര്‍ഡ് മെമ്പര്‍). മക്കള്‍: അര്‍ജുന്‍, അനുവിന്ദ്. സഹോദരങ്ങള്‍: വേലായുധന്‍ (കാരയാട്), പരേതയായ സരോജിനി.

Advertisement

Summary: A native of Arikulam Karayad died after being hit by a train in Koyilandy Kollam