മോഷണ ശ്രമത്തിന് ഒരു മാസത്തിന് ശേഷം വീട്ടിലെത്തി സി.സി.ടി.വി ക്യാമറ നശിപ്പിച്ചു; അർദ്ധരാത്രിയിൽ പാലക്കുളത്തെ അഷ്‌റഫിന്റെ വീട്ടിലെ സി.സി.ടി.വി ക്യാമറ നശിപ്പിക്കാനെത്തിയവരുടെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


കൊയിലാണ്ടി: പാലക്കുളത്ത് വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. മാണിക്കോത്ത് അഷ്‌റഫിന്റെ വീട്ടിലെ ക്യാമറയാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ നശിപ്പിച്ചത്. ഇവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വീട്ടിൽ സുരക്ഷയുടെ ഭാ​ഗമായി സ്ഥാപിച്ച സി.സി.ടി.വി ക്യാമറ ബെെക്കിലെത്തിയ രണ്ട് യുവാക്കളാണ് അപഹ​രിച്ചതെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ ആ​ഗസ്റ്റ് 30-ന് അഷ്റഫിന്റെ വീട്ടിൽ മോഷണ ശ്രമം നടന്നിരുന്നു. കയ്യിൽ വലിയൊരു വാളും കവറുമൊക്കെയായി ആയിരുന്നു മോഷ്ടാവ് എത്തിയത്. ആദ്യം നേരെ കയറി വരുന്ന ഇയാൾ പെട്ടന്ന് ക്യാമറ കണ്ടതോടെ തിരികെ പോയി മുഖം മറച്ചു വരുകയായിരുന്നു. വെളിച്ചം കണ്ട് ചെന്നപ്പോൾ ആരെയും കണ്ടില്ല എന്നും സംശയം തോന്നി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളനെ കണ്ടതെന്നും അഷ്‌റഫിന്റെ സഹോദരൻ സുബൈർ പാലക്കുളം പറഞ്ഞു.

പാലക്കുളത്തും സിൽക്ക് ബസാറിലും അർദ്ധരാത്രി വീടുകളിൽ മോഷണ ശ്രമം; കള്ളൻ എത്തിയത് ആയുധവുമായി

Summary: A month after the attempted burglary, the CCTV camera in the house was destroyed. watch the Footage of those who came to destroy the CCTV camera of Ashraf’s house in Palakulam